120 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 40 റൺസ് എടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഢി പൂജ്യത്തിന് പുറത്ത്. സ്കോട്ട് ബോളണ്ടിന് നാല് വിക്കറ്റ് ലഭിച്ചു. നിലവിൽ 125/ 6 എന്ന നിലയിലാണ് ഇന്ത്യ.
ഇത്തവണയും പതിവ് പോലെ നിരാശപ്പെടുത്തി വിരാട് കോലി. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വച്ച്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എട്ട് ഇന്നിങ്സിൽ ഏഴ് തവണയും കോലി പുറത്തായത് ഈ രീയിയിലാണ്. പരമ്പരയില്‍ നാലാം തവണയാണ് ബോളണ്ട് കോലിയെ പുറത്താക്കുന്നത്.