ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈ കമീഷൻ വിദേശകാര്യമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം. ഡിസംബർ 23ാം തീയതിയാണ് ഇത്തരമൊരു അപേക്ഷ സമർപ്പിച്ചത്. നിലവിൽ ബംഗ്ലാദേശ് നൽകിയിട്ടുള്ള അപേക്ഷ ഷെയ്ഖ്ഹ സീനയെ വിട്ടുകൊടുക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.