ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൃതംഗ വിഷന്റെ നേതൃത്വത്തിൽ നടന്ന മൃദംഗനാദത്തിൽ കുട്ടികളെ കൊണ്ടുവരാൻ കൂട്ടുപിടിച്ചത് ഡാൻസ് ടീച്ചർമാരെ. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണനാണയം സമ്മാനം നൽകുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. നൂറു കുട്ടികളെ രജിസ്റ്റർ ചെയ്യിച്ച ഡാൻസ് ടീച്ചർമാർക്കാണ് സ്വർണ്ണ നാണയം സമ്മാനമായി നൽകുക. ഇത് വിശ്വസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡാൻസ് ടീച്ചർമാരാണ് കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്തത്.
    ഇതിനായി ഓരോ കുട്ടികളിൽ നിന്ന് 7000 മുതൽ 8000 രൂപ വരെ കുട്ടികളിൽ നിന്നും വാങ്ങുകയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പണം നൽകിയവരുടെയും നൽകാത്ത കുട്ടികളുടെയും പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബാക്കി പണം നിർബന്ധമായി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശങ്ങളും ട്വന്റി ഫോറിൻ ലഭിച്ചു.