ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളായിരുന്നു അന്തരിച്ച രത്തൻ ടാറ്റ. ആറ് ഭൂഖണ്ഡങ്ങളിലായി 30 കമ്പനികളെ നിയന്ത്രിച്ച മനുഷ്യൻ, ആഡംബരമില്ലാത്ത ജീവിതമായിരുന്നു നയിച്ചിരുന്നത്.
അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിയായിരുന്നു. പ്രത്യേകിച്ച് ലളിതവും എന്നാൽ ഫലപ്രദവുമായ ഭക്ഷണക്രമം. പാഴ്‌സി സമുദായത്തിൽ നിന്നുള്ളയാൾ എന്ന നിലയിൽ, അദ്ദേഹത്തിന് ആ ഭക്ഷണരീതികളോട് ഏറെ പ്രിയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് വിഭവങ്ങളെക്കാൾ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമായിരുന്നു രത്തൻ ടാറ്റ കൂടുതലും കഴിച്ചിരുന്നത്. സഹോദരി ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളായിരുന്നു അതിൽ ഏറെ ഇഷ്ടവും. മിതമായ ഭക്ഷണ രീതി നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.
    ടാറ്റ കഴിക്കുന്ന ഭക്ഷണം കൂടുതലും പോഷകങ്ങൾ നിറഞ്ഞ കലോറികൾ ഇല്ലാത്തവയായിരുന്നു. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയതായിരുന്നു അദ്ദേഹത്തിൻ്റെ ഭക്ഷണക്രമം. അരിയും ഗോതമ്പും പോലുള്ള ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.