ഇന്ന് ലോക മാനസികാരോഗ്യദിനം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു.മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
ലോകമെമ്പാടും മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും മാനസികാരോഗ്യം തകരാറിലാക്കുന്നു.മാനസിക സമ്മര്‍ദ്ദം എങ്ങനെ ഇല്ലാതാക്കാം?
   
സമ്മര്‍ദ്ദം നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്.
പിരിമുറുക്കമില്ലാത്തവരായിരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ചെയ്യുക.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും വ്യായാമവും ചെയ്യാം.
ചെറിയ പ്രശ്നമുണ്ടെങ്കില്‍പ്പോലും ഡോക്ടറുമായി സംസാരിക്കുക.
മയക്കുമരുന്നില്‍ നിന്ന് വിട്ടുനില്‍ക്കുക.
സുഖമായി ഉറങ്ങുക.