വെബ് ഡെസ്ക്
Sept. 25, 2024, 10:58 a.m.
    കോൾഡ് പ്ലേ ബാന്റിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി എന്ന് ആക്ഷേപം.ബുക്ക് മൈ ഷോയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച. . 500 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ജനുവരിയിലാണ് മുംബൈയിൽ മൂന്ന് ദിവസം സംഗീത പരിപാടി നടത്തുക. ഔദ്യോഗിക ടിക്കറ്റിംഗ് പാർട്ണറായ ബുക്ക് മൈ ഷോയിൽ മിനിറ്റുകൾക്കകം ടിക്കറ്റ് തീർന്നിരുന്നു.
   
ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുന്നതെന്ന് ബിജെവൈഎം അംഗമായ തേജീന്ദർ സിംഗ് തിവാന പറഞ്ഞു. എന്നാൽ തേർഡ് പാർട്ടി സൈറ്റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻ്റുമാർക്കായി ബുക്ക് മൈ ഷോ പ്രത്യേക ലിങ്കുകൾ സൃഷ്ടിച്ചു. ടിക്കറ്റുകൾക്ക് ഉയർന്ന വില ഈടാക്കാൻ അവരെ അനുവദിച്ചെന്നുമാണ് പരാതി.