വെബ് ഡെസ്ക്
Sept. 17, 2024, 11:55 a.m.
    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഇന്ന് 74-ാം ജന്മദിനം. രാജ്യമെമ്പാടും പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ മോദി ആരാധകർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായാണ് റിപ്പോർട്ട്.
ഇത്തവണയും പ്രധാനമന്ത്രിയുടെ ജന്മദിനം മറ്റേതൊരു ദിവസത്തേയും പോലെ തൻ്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ്.ബിജെപി വർഷം തോറും സംഘടിപ്പിക്കുന്ന 'സേവാ പർവ്' എന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ തുടക്കവും ഇന്ന് നടക്കും.
    പ്രധാനമന്ത്രി ഈ ദിനം വിവിധ ഔദ്യോഗിക പരിപാടികളുമായി തിരക്കിലാണ്. നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനത്തിൽ, ഒഡീഷ സന്ദർശനവും, ‘സുഭദ്ര യോജന’ ഉൾപ്പെടെയുള്ള പ്രധാന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. കൂടാതെ, ഭുവനേശ്വറിലെ ഗഡകാനയിൽ 26 ലക്ഷം പ്രധാനമന്ത്രി ആവാസ് ഭവനങ്ങൾ അദ്ദേഹം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി ഭുവനേശ്വറിലെ സൈനിക് സ്കൂളിന് സമീപമുള്ള ഗഡകാന ചേരി പ്രദേശത്തേക്ക് പോകുമെന്ന് പോലീസ് കമ്മീഷണർ ഭുവനേശ്വർ സഞ്ജീവ് പാണ്ഡ അറിയിച്ചു.