Breaking News
കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത | എകെ ബാലന് പിന്തുണ, വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി, മാറാട് കലാപം ഓർമ്മിപ്പിച്ചും വിമർശനം | ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈയുടെ സര്‍ഫറാസ് ഖാനും മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദും. | കിറ്റ്സിന്‍റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്; അപേക്ഷിക്കാം | തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ​ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി |

Education

കീം-2026 കോഴ്സുകളിലേക്ക് പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു

വെബ് ഡെസ്ക്
Jan. 7, 2026, 1:10 p.m.
displaying all the content detail images
    കേരളത്തിലെ എൻജിനീയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ 'KEAM 2026 Online Application' എന്ന ലിങ്ക് വഴി ജനുവരി 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും ജനുവരി 31-നകം അപ്‌ലോഡ്‌ ചെയ്യേണ്ടതുണ്ട്. എന്നാൽ മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ്‌ ചെയ്യാൻ ഫെബ്രുവരി 7 വൈകിട്ട് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജോ മറ്റ് രേഖകളോ തപാൽ വഴി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഒന്നോ അതിലധികമോ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരാൾക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. കേരളത്തിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും നിശ്ചിത സമയത്തിനകം കീം അപേക്ഷ സമർപ്പിക്കുകയും ഒപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടുകയും വേണം. ആർക്കിടെക്ചർ കോഴ്സിനായി അപേക്ഷിക്കുന്നവർ കീം അപേക്ഷയോടൊപ്പം കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്റ്റസിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks