ബോളിവുഡ് താരം ബോബി ഡിയോളും സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന 'കങ്കുവ', ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 'കങ്കുവ' ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി സൂര്യ ആരാധകര്‍. 'കങ്കുവ'യുടെ ട്രെയിലർ നിർമാതാക്കൾ ഉടൻ റിലീസ് ചെയ്യും.
    ഇന്ന് (ഓഗസ്‌റ്റ് 12) ഉച്ചയ്ക്ക് 1 മണിക്ക് 'കങ്കുവ' ട്രെയിലർ റിലീസ് ചെയ്തത്. ബോബി ഡിയോൾ തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ട്രെയിലര്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്രെയിലര്‍ റിലീസ് പ്രഖ്യാപനത്തിനൊപ്പം പുതിയൊരു പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. സൂര്യയുടെയും ബോബി ഡിയോളിന്‍റെയും കഥാപാത്രങ്ങള്‍ നേര്‍ക്കുനേരുള്ള ഒരു പോസ്‌റ്ററാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.