തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യക്കായി മെഡൽ നേടിയിരിക്കുകയാണ് ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായിരുന്ന നീരജ് ഇക്കുറി ഇന്ത്യക്ക് വെള്ളി മെഡലാണ് നേടിക്കൊടുത്തിരിക്കുന്നത്. 89.45 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് നീരജിന്റെ വെള്ളി നേട്ടം. 92.97 മീറ്റർ കണ്ടെത്തിയ പാക് ഇതിഹാസം അർഷദ് നദീമാണ് സ്വർണ മെഡൽ നേടിയത്. ഫൈനലിലെ അഞ്ച് ത്രോയിലും ഫൗൾ വരുത്തിയ നീരജ്, ഫൗളില്ലാതെ എറിഞ്ഞ ഒറ്റ ത്രോയിൽ മെഡൽ ഉറപ്പിച്ചു.
   
മെഡൽ നേട്ടത്തോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി. 2008ൽ ബെയ്ജിങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോർഡാണ് മറികടന്നത്. ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. മറ്റു അഞ്ച് ശ്രമങ്ങളും ഫൗളിൽ കലാശിച്ചു.