ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹാലിലെ പുതിയ ഗാനം റിലീസ് ചെയ്തു. നന്ദഗോപൻ വി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, നന്ദഗോപൻ, രമ്യ നമ്പീശൻ എന്നിവർ ചേർന്നാണ്. മുത്തുവാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഷെയ്നിന്റെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ഹാൽ സംവിധാനം ചെയ്തത് വീരയാണ്.സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തിയത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങിയിരിക്കുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.