കൊച്ചി: കൊച്ചി കോർപറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശം കിട്ടിയിട്ടില്ലെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണ ഇല്ലെന്നും വിശദീകരണം. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ലീഗ് - കോൺഗ്രസ് തർക്കം പരിഹരിച്ചെന്ന് ലീഗ് ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിലാണ് അറിയിച്ചത്. ടി കെ അഷ്റഫ് ഡെപ്യൂട്ടി മേയർ ആകുമെന്നും അത് ഏത് കാലയളവിൽ ആയിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് മുസ്ലിം ലീഗ് അറിയിച്ചു. ഈ അവകാശ വാദങ്ങളാണ് ഇപ്പോൾ എറണാകുളം ഡിസിസി തള്ളിയിരിക്കുന്നത്.