തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിന്‍റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.