മനോഹർ സിംഗ് ചൗഹാൻ, മുൻ പാർലമെന്റ് അംഗവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര ടെനിയിൽ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നു
ഇന്ത്യയിലെ ഏറ്റവും ധനികനായ കർഷകനായി യുപിയിൽ നിന്നുള്ള മനോഹർ സിംഗ് ചൗഹാൻ തിരഞ്ഞെടുക്കപ്പെട്ടു. 2025 ലെ MFOI അവാർഡുകളിലെ ഉന്നത പുരസ്‌കാരമായ Richest Farmer Of India (RFOI) അവാർഡ് ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുൻ പാർലമെന്റ് അംഗവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര ടെനി സമ്മാനിച്ചു. ആധുനിക ഉരുളക്കിഴങ്ങ് കൃഷി, ശാസ്ത്രീയ സാങ്കേതികവിദ്യ, എഫ്.പി.ഒ.കൾ വഴി കർഷകരെ ശാക്തീകരിക്കൽ എന്നിവയിലെ അദ്ദേഹത്തിന്റെ സംഭാവന പരിഗണിച്ചാണ് പുരസ്കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
RFOI അവാർഡ് 2025: മനോഹർ സിംഗ് ചൗഹാൻ ഇന്ന് ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഏറ്റവും വിജയകരമായി ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്ന കർഷകരിൽ ഒരാളാണ്. ആഗ്ര ജില്ലയിലെ എത്മാദ്പൂർ തെഹ്‌സിലിലെ ഹസൻപൂർ ഗ്രാമത്തിൽ ജനിച്ച മനോഹർ സിംഗ് ചൗഹാൻ കാർഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. കഠിനാധ്വാനം, സമർപ്പണം, ആധുനിക സാങ്കേതികവിദ്യ, ശക്തമായ വിപണി ബന്ധങ്ങൾ എന്നിവ കാർഷികലോകത്ത് അദ്ദേഹത്തിന് ഒരു അതുല്യമായ വ്യക്തിത്വം തന്നെ നേടിക്കൊടുത്തു.
നിലവിൽ 300 ഏക്കർ സ്ഥലത്ത് നൂതന രീതിയിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു. ഇതിലൂടെ 30 കോടിയിലധികം രൂപയാണ് അദ്ദേഹത്തിന് വാർഷിക വരുമാനം ലഭിക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട കർഷകരുടെ എഫ്.പി.ഒ.കളുടെ വിറ്റുവരവ് കൂടി ചേർത്താൽ, ഈ കണക്ക് 80 കോടി കവിയുന്നു. ഈ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ്, കൃഷി ജാഗരൺ ICAR (Indian Council of Agricultural Research) മായി ചേർന്ന് സംഘടിപ്പിച്ച MFOI അവാർഡ്സ് 2025 ലെ RFOI അവാർഡ് 2025 നൽകി ആദരിച്ചത്.