യുവരാജ് സിങ്ങിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ ഇടംകൈ ഓൾറൗണ്ടർ പദവി ഒരു പതിറ്റാണ്ടോളം അലങ്കരിച്ച ജഡേജ, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ജഡേജയും.ഭാഗമായിരുന്നു. ഈ ട്വന്റി20 ലോകകപ്പിൽ നിറംമങ്ങിയതോടെ ജഡേജയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുപ്പത്തിയഞ്ചുകാരനായ ജഡേജ, ഇന്ത്യയ്ക്കായി 74 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 515.റൺസും 54 വിക്കറ്റും നേടിയിട്ടുണ്ട്. രാജ്യാന്തര ട്വന്റി20 അവസാനിപ്പിച്ചെങ്കിലും ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലും ഐപിഎലിലും ജഡേജ തുടരും.