കൊച്ചി മേയറെ തീരുമാനിക്കുന്നതിന് മുന്നോടിയായി എറണാകുളത്ത് ഇന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേരും. കോർപറേഷനിൽ ജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ നിന്ന് മേയർ ആരാവണം എന്നതിൽ അഭിപ്രായം തേടും. കെപിസിസി നിർദേശ പ്രകാരമാണിത്. സമവായത്തിലൂടെ തീരുമാനത്തിൽ എത്താനും പാർട്ടിയിലെ സീനിയർ നേതാക്കളെ മേയർ സ്ഥലത്തേക്ക് പരിഗണിക്കണമെന്നും കെപിസിസി സർക്കുലറിലുണ്ട്. നിലവിൽ ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. രണ്ടര വർഷത്തെ ടേം വ്യസ്ഥയിൽ മിനി മോൾക്കൊ ഷൈനി മാത്യുവിനോ നൽകണോയെന്നും ഇന്ന് ആലോചിക്കും. ഡിസംബര്‍ 23 നുള്ളിൽ മേയറുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതേസമയം,