ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി രോഹിത് ശർമയും പരിശീലകനായി രാഹുൽ ദ്രാവിഡും എത്തിയ ശേഷം മൂന്നാം തവണയാണ് ടീം ഐസിസി ടൂർണമെന്റ് ഫൈനൽ കളിക്കുന്നത്. ആദ്യം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും പിന്നാലെ ഏകദിന ലോകകപ്പ് ഫൈനലിലും കയ്യകലെ ഇന്ത്യയ്ക്കു കപ്പ് നഷ്ടപ്പെട്ടു. ഈ ഫൈനൽ ശാപത്തിനു മൂന്നാമത്തെ അവസരത്തിൽ അറുതി വരുത്താൻ ഉറപ്പിച്ചാണ് ഇന്ത്യ ഇന്നിറങ്ങുക. മറുവശത്ത് ആദ്യമായി ലോകകപ്പിന്റെ ഫൈനൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശവും ആശങ്കയും എയ്ഡൻ മാർക്രത്തിനും സംഘത്തിനുമുണ്ട്.
ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ രാത്രി 8നാണ് മത്സരം സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തത്സമയം.