ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർ "മാന്യമായ" വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പ് മേധാവികൾ, ഡെപ്യൂട്ടി കമ്മീഷണർമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കാണ് സർക്കുലർ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയാണ് പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് (ഡിപിഎആർ) കമ്മ്യൂണിക് കത്തയച്ചത്.