ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ എല്ലാ സർവീസുകളും ഉച്ചയ്ക്ക് രണ്ടുവരെയാണു റദ്ദാക്കിയത്.വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണു സംഭവം.രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.മേൽക്കൂരയിലെ ഷീറ്റുകളും അത് താങ്ങിനിർത്തിയിരുന്ന തൂണുകളുമാണ് നിലംപൊത്തിയത്.ഒട്ടേറെ കാറുകൾക്ക് കേടുപാടുകളുണ്ടായി. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു.രണ്ട് ദിവസത്തിനകം ഡൽഹിയിൽ കാലവർഷം ശക്തമാകും.മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.