സ്‌കോട്ട്‌ലാന്‍ഡിനെ 5-1 എന്ന സ്‌കോറിലാണ് മുന്‍ ജേതാക്കള്‍ പരാജയപ്പെടുത്തിയത്. സ്‌കോട്ട്‌ലാന്‍ഡിന് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ജര്‍മ്മന്‍പട ആദ്യപകുതിയിലെ പത്താമിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ സ്‌കോട്ട് ലാന്‍ഡിന് വഴങ്ങേണ്ടിവന്നു. പത്താം മിനിറ്റില്‍ ലവര്‍കുസന്‍ മിഡ്ഫീല്‍ഡര്‍ ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് തകര്‍പ്പന്‍ അടിയിലൂടെ സ്‌കോര്‍ 1-0 ആക്കി.
അധികം വൈകാതെ 19-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും വന്നു. ഗുണ്ടോഗന്‍ ആണ് നീക്കത്തിന് തുടക്കമിട്ടത്. മനോഹരമായ ത്രൂ ബോള്‍ ഹാവെര്‍ട്‌സിനെ ലക്ഷ്യം വെച്ച് അദ്ദേഹം നല്‍കി. ഹാവെര്‍ട്‌സ് സ്‌കോട്ട്‌ലന്‍ഡ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പന്ത് ജമാല്‍ മുസിയാലക്ക് നല്‍കുന്നു. ലക്ഷ്യം കാണുന്നതില്‍ മുസിയാലക്ക് പിഴച്ചില്ല.