ദില്ലി: 2025ൽ മാത്രം അമേരിക്കയിൽ നിന്ന് നാടുകടത്തിയത് 3258 ഇന്ത്യക്കാരെ. 16 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇത്രയധികം ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയത്. 2009 മുതൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 18822 ആണ്. രാജ്യ സഭയിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ നൽകിയത്. നാടുകടത്തപ്പെടുന്ന ഇന്ത്യക്കാർക്ക് മോശമായ അനുഭവങ്ങൾ നേരിടാതിരിക്കാൻ അമേരിക്കയിലെ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിശദമാക്കി. കുട്ടികളേയും സ്ത്രീകളേയും വിലങ്ങുകളും ചങ്ങലയും ഇടാതെ തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സഭയെ അറിയിച്ചത്. എം പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രി.