സൈജു കുറുപ്പ്,അജു വർഗ്ഗീസ്, ടി ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ പാർത്ഥിപൻ,മലയാളത്തിലെ ഇരുപതോളം സംവിധായകർ ചേർന്നാണ് ലർക്ക് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ അവരുടെ
സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്. വളരെ കാലികപ്രാധാന്യമുളള വിഷയമാണ് എം എ നിഷാദ് ‘ലർക്കി’ലൂടെ പറയുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കായ ‘ലർക്ക്’ ഈ പേരു കൊണ്ട് തന്നെ ഇതിനോടകം ചർച്ചയായിട്ടുണ്ട്.