ഉണ്ണി രാജ,സി എം ജോസ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ഉടൻ പ്രദർശനത്തിനെത്തുന്നു. ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ
ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ,ജലജാ റാണി,നിധിഷ,നിമിഷ ബിജോ,കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻകൃഷ്ണ ബാലുശ്ശേരി,
ഷെറിൻ തോമസ്,റീന തുടങ്ങിയവരും അഭിനയിക്കുന്നു.വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ നാല്പത് കഴിഞ്ഞ പുഷ്പാംഗദൻന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ കല്യാണത്തിന്റെ തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നതോടെ സംജാതമാകുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.