കൊളംബോ: ആഞ്ഞടിച്ച രണ്ട് ചുഴലിക്കാറ്റുകൾ ലോകത്തെ കണ്ണീരിലാഴ്ത്തിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. 'ഡിറ്റ് വാ', 'സെൻയാർ' ചുഴലിക്കാറ്റുകൾ 3 രാജ്യങ്ങളിലായി ആയിരത്തിലധികം മനുഷ്യജീവനുകളാണ് കവർന്നത്. 'ഡിറ്റ് വാ' ആഞ്ഞടിച്ചപ്പോൾ ശ്രീലങ്ക മഹാദുരന്തം ഏറ്റുവാങ്ങിയ അവസ്ഥയിലാണ്. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 400 ഓളം പേരെ കാണാതായിട്ടുണ്ട്. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20000 വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം