നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തില്‍ നിലനിര്‍ത്തി. അതേസമയം, നടപ്പുവര്‍ഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ നിര്‍ണയത്തില്‍ റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടത്. 8.2 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം (2023-24) വളര്‍ച്. നടപ്പുവര്‍ഷം മുതല്‍ അടുത്ത 3 വര്‍ഷക്കാലത്തേക്ക് ശരാശരി 6.7 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്കു റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 2025-26ല്‍ 6.7 ശതമാനവും 2026-27ല്‍ 6.8 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു.