സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറിയുമായി മുംബൈ താരം ആയുഷ് മാത്രെ. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പട്ടതിന് പിന്നാലെയാണ് മാത്രെയുടെ തകര്‍പ്പന്‍ പ്രകടനം. വിദര്‍ഭയ്ക്കെതിരെ ബാറ്റ് ചെയ്ത 18 കാരന്‍ 53 പന്തില്‍ നിന്ന് 110 റണ്‍സ് നേടി പുറത്താകാതെ നിന്നു. എട്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാത്രെയുടെ ഇന്നിംഗ്‌സ്. ലഖ്നൗവില്‍ വിദര്‍ഭയെ 7 വിക്കറ്റിന് പരാജയപ്പെടുത്താനും മുംബൈക്ക് സാധിച്ചു.