കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠന കോഴ്സിലെ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. മാധ്യമ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്ന ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളില്‍ എത്തി അഡ്മിഷന്‍ നേടാം.പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പ്ലേസ്‌മെന്റ് സപ്പോര്‍ട്ടിനും (നിബന്ധനകള്‍ പ്രകാരം) അവസരം ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേര്‍ണലിസം, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകള്‍, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്‌റിലേഷന്‍, അഡ്വര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍, പരിഷ്‌ക്കരിച്ച സിലബസ്സില്‍ നൂതന രീതിയില്‍ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544958182.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി : ഡിസംബര്‍ 12.