Breaking News
ഒതായി മനാഫ് കൊലക്കേസ്: പിവി അൻവറിന്റെ സഹോദരിയുടെ മകൻ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി | കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി, വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുന്നു | 'ഡിറ്റ് വാ' പ്രഭാവം കേരളത്തിലും; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിൽ അതീവ ജാഗ്രത | ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ് മൃതദേഹം; കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത് | സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു | ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, | ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. |
More

Education

ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും ഐസിടാക്കും ചേർന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്ക്
Nov. 25, 2025, 8:51 p.m.
displaying all the content detail images
    തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ഐസിടാക്ക്), ഐ.ഐ.ടി. പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (ഐ.പി.ടി.ഐ.എഫ്) ചേർന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അ‍ഡ്വാൻസ്ഡ് എഐ & എംഎഎല്‍ ആരംഭിച്ചു. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ് മേഖലകളിൽ നൂതനനൈപുണ്യം പകർന്നുനൽകുകയാണ് ആറുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്‍റെ ലക്ഷ്യം.ജോലിയോടൊപ്പം പഠനം സാധ്യമാക്കുന്നതിനായി വാരാന്ത്യങ്ങളിലാണ് ലൈവ് ഓൺലൈൻ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി. പാലക്കാട് ക്യാമ്പസ്സിൽ വെച്ച് അവിടെത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ക്യാമ്പസ് ഇമ്മേർഷൻ പ്രോഗ്രാം,125 മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യലൈസ്ഡ് ഇലക്ടീവ് കോഴ്‌സുകൾ, ഒമ്പത് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് പ്രീമിയം ആക്സസ് എന്നിവ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷതകളാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.പി.ടി.ഐ.എഫ് സർട്ടിഫിക്കേഷനോടൊപ്പം പ്ലേസ്‌മെന്‍റ് പിന്തുണ, സമഗ്രമായ കരിയർ മെന്‍ററിംഗ്, ഇൻഡസ്ട്രി ഗൈഡൻസ് എന്നിവയും ലഭിക്കും. ഡിസംബറിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷിക്കാം
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks