വൈദ്യുത വാഹന (ഇവി) നിര്‍മാണരംഗത്തെ പ്രമുഖരായ ഓല ഇലക്ട്രിക്കും ഓഹരി വിപണിയിലേക്ക്. 7,250 കോടി സമാഹരിക്കാനുള്ള പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കിയതായാണു റിപ്പോര്‍ട്ട്.ഐപിഒ യാഥാർഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്ന ആദ്യ ഇവി കമ്പനിയായി ഓല മാറും. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ഐപിഒ സംഘടിപ്പിക്കുന്ന ആദ്യ ഇരുചക്ര വാഹന നിര്‍മാണക്കമ്പനി എന്ന നേട്ടവും ഓലയുടെ പേരിലാകും. സെബിയുടെ അനുമതി ലഭിച്ച മുറയ്ക്ക് ഒരുമാസത്തിനകം ഐപിഒ സംഘടിപ്പിക്കാന്‍ ഓലയ്ക്ക് കഴിയും. ഇതേക്കുറിച്ച് കമ്പനിയോ സെബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.