ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. നേരത്തെ ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യൻ ടീമിനൊപ്പം ഗുവാഹത്തിയിലെത്തിയ ഗില്‍ ഇന്ന് കായികക്ഷമതാ പരിശോധനക്ക് വിധേയനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുശേഷമെ ഗില്‍ നാളെ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു സൂചന. എന്നാല്‍ കഴുത്തുവേദനയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഗില്ലിന് ഡോക്ടര്‍മാര്‍ 10 ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചതിനാല്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നുവെന്ന്റിപ്പോര്‍ട്ട് ചെയ്തു.