തിരുവനന്തപുരം: 2025 ഡിസംബർ 7ന് പരീക്ഷാ ഭവനിൽ വെച്ച് നടക്കുന്ന രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ പരീക്ഷാ ഭവന്റെ ഒദ്യോഗിക വെബ്‌സൈറ്റിൽ (https://pareekshabhavan.kerala.gov.in) ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ആർക്കെങ്കിലും അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ തിരിച്ചറിയൽ രേഖയുമായി വന്ന് ഡ്യൂപ്ലിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.