രാജ്‌കോട്ട്: ഇന്ത്യ എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ കൂറ്റന്‍ സ്‌കോറിലേക്ക്. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 241 റണ്‍സെടുത്തിട്ടുണ്ട്. ലുവാന്‍ ഡ്രി പ്രിട്ടോറിയസ് (123), റിവാള്‍ഡോ മൂണ്‍സാമി (107) എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയത്തിനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യ പരമ്പര തൂത്തുവാരാനും.