വാഷിംഗ്ടൺ: വൻ തിരിച്ചടി നൽകി ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്താനുള്ള നീക്കത്തിൽ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ പോകുന്നതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ഞായറാഴ്ച യാണ് ട്രംപ് ഇക്കാര്യം സംബന്ധിച്ച പ്രസ്താവന നടത്തിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്ന് തിയതി ട്രംപ് പ്രഖ്യാപിച്ചിട്ടില്ല. ചർച്ചയ്ക്കായി മംദാനി വാഷിംഗ്ടണിലെത്തണമെന്നാണ് ട്രംപ് വിശദമാക്കിയിട്ടുള്ളത്. ന്യൂയോർക്കിനുള്ള എല്ലാ കാര്യങ്ങളും നടക്കണമെന്നാണ് തങ്ങൾക്കുള്ള ആഗ്രഹമെന്നും ട്രംപ് വിശദമാക്കി. ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ഞാൻ പറയും. ഞങ്ങൾ ഒരു പരിഹാരം കണ്ടെത്താം. ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ട്രംപ് ഞായറാഴ്ച നടത്തിയ പ്രസ്താവന.