ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി ഇടുക്കി ജല വൈദ്യുതി നിലയം അടച്ചു. ഇന്ന് മുതൽ ഒരുമാസത്തേക്കാണ് വൈദ്യുതോത്പാദനം നിർത്തിവയ്ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെങ്കിലും കുടിവെളള വിതരണം മുടങ്ങാൻ സാധ്യതയുളളതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയെന്ന് ജല വിഭവ വകുപ്പ് അറിയിച്ചു.