മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം. ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓൺറോഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്‌വേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മമ്മൂട്ടിയും നേരത്തെ മെയ്ബ ജിഎൽഎസ് 600 എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. 2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തുന്നത്.ജിഎൽഎസിൽ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്. 43.5 ഡിഗ്രിവരെ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്.