ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.