Breaking News
ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ, ദീര്‍ഘദൂര ബസുകള്‍ മാത്രമേ ഹൈവേ വഴി അനുവദിക്കൂ | ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം;ചികിത്സയിൽ വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി | വീണ്ടും മഴ, പുതിയ ചക്രവാതചുഴി രൂപപ്പെട്ടു, അതും തെക്കൻ കേരള തീരത്തിന് സമീപത്തായി | കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടത്തിൽ ഡിസംബര്‍ 11നുമായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. | കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്, 2 വര്‍ഷത്തേക്ക് നിയമനം, ഉത്തരവിറക്കി സര്‍ക്കാര്‍ | വനിത ഡോക്ടറുടെ കാറിൽ തോക്ക്, മെഡിക്കൽ കോളജ് ഡോക്ടറുടെ വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്; രാജ്യത്തെ ഞെട്ടിച്ച് അറസ്റ്റുകൾ | കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥി; സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കും, | കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. | ബളാലിലെ നിർധന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്, 50,000 രൂപ മൈനിം​ഗ് ആന്റ് ജിയോളജി വകുപ്പിന് പിഴ നൽകും | ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും, മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി, പ്രതിദിന വൈദ്യുതി ഉത്പാദനം പകുതി്യോളം കുറയും |
More

Business

ഇലോൺ മസ്കിന് ഒരുലക്ഷം കോടി ഡോളറിന്റെ വേതനപ്പാക്കേജിന് അംഗീകാരം നൽകി ടെസ്‍ല ഓഹരി ഉടമകൾ.

വെബ് ഡെസ്ക്
Nov. 8, 2025, 1:04 p.m.
displaying all the content detail images
    മസ്കിന് ഒരുലക്ഷം കോടി ഡോളർ (ഒരു ട്രില്യൻ) വേതനപ്പാക്കേജ് നൽകാനുള്ള നിർദേശത്തിന് ടെസ്‍ല ഓഹരി ഉടമകളുടെ യോഗത്തിൽ അംഗീകാരം. സമ്പത്തിന്റെ കാര്യത്തിൽ മറ്റ് ശതകോടീശ്വരൻമാരെ പിന്നിലാക്കി ഇപ്പോൾ തന്നെ ബഹുദൂരം മുന്നിലാണ് ഇലോൺ മസ്ക്. ബ്ലൂംബെർഗ് പട്ടികയിലെ നിലവിലെ കണക്കുകൾ പ്രകാരം 461 ബില്യൻ ഡോളർ (ഏകദേശം 40 ലക്ഷം കോടി രൂപ) ആണ് മസ്കിന്റെ ആസ്തി. തൊട്ടു പിന്നാലെയുള്ള ഓറക്കിൾ മേധാവി ലാറി എലിസണിന്റെ ആസ്തി 303 ബില്യൻ ഡോളർ (26.8 ലക്ഷം കോടി രൂപ) ആണ്. അതേ സമയം, ഒരു കോർപ്പറേറ്റ് നേതാവിന് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പേ ഔട്ടാണെന്ന് ഈ തുകയെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.ശമ്പള പാക്കേജിന് 75%-ത്തിലധികം ഓഹരി ഉടമകളിൽ നിന്ന് പിന്തുണ ലഭിച്ചതായി കമ്പനിയുടെ വാർഷിക യോഗത്തിൽ ടെസ്‌ലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ വേതനപ്പാക്കേജ് അതേ പടി കയ്യിൽക്കിട്ടാൻ മസ്കിന് ചില കടമ്പകൾ കടക്കേണ്ടി വരും. ഇതിനായി കുറച്ചു നിബന്ധനകളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ട പാക്കേജ് ലഭിക്കാൻ ടെസ്‍ലയുടെ വിപണിമൂല്യം നിലവിലെ 1.54 ട്രില്യൻ ഡോളറിൽനിന്ന് 2 ട്രില്യനിൽ മസ്ക് എത്തിക്കണം. പിന്നീട് വിപണിമൂല്യം 500 ബില്യൻ ‍ഡോളർ വീതം പടിപടിയായി ഉയർത്തി 6.5 ട്രില്യനിൽ എത്തിച്ചാൽ അടുത്ത 9 ഘട്ട പാക്കേജ് മസ്കിന് ലഭിക്കും. വീണ്ടും ഓരോ ട്രില്യൺ വീതം ഉയർത്തി 8.5 ട്രില്യനിൽ എത്തിച്ചാൽ മുഴുവൻ പാക്കേജും മസ്കിന് നൽകാമെന്നാണ് നിബന്ധന. ഈ പാക്കേജ് കിട്ടുന്നതോടെ നിലവിലെ മസ്കിന്റെ ഓഹരി ശതമാനം 13 ൽ നിന്ന് 25 ആയി ഉയരും. ഇത് കമ്പനിയിലെ കരുത്തനായി തുടരാൻ മസ്കിനെ സഹായിക്കും. 12 തവണകളായാണ് പാക്കേജ് ലഭിക്കുക. വാഹന വിൽപന 2 കോടിയിലേക്ക് ഉയർത്തണം, 10 ലക്ഷം റോബോടാക്സികൾ തുടങ്ങി വേറെയുമുണ്ട് നിബന്ധനകളുടെ ലിസ്റ്റ്.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks