കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്.