പുല്ലു മുതല്‍ പൂനാരവരെയും സൂക്ഷ്മ ജീവികള്‍ മുതല്‍ നീലത്തിമിംഗലം വരെയുമുള്ള സസ്യജന്തുവർഗ വൈവിധ്യത്തിലാണ് ഭൂമിയില്‍ ജീവരാശി നിലനില്‍ക്കുന്നത്. 2022 ഡിസംബറില്‍ കാനഡയിലെ മോണ്‍ട്രിയലില്‍ വച്ച് നടന്ന ആഗോള ജൈവവൈവിധ്യ സംരക്ഷണ കണ്‍വെന്‍ഷന്‍ മാനവരാശിയുടെ മുന്നില്‍ ഒരു പ്ലാന്‍ വച്ചിട്ടുണ്ട്. Be the part of the plan (പ്ലാനിന്‍റെ ഭാഗമാകുക) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണവിഷയം. 2050 വരെ ഏറ്റെടുക്കേണ്ട ദീര്‍ഘകാല പരിപ്രേഷ്യവും 2030 വരെയുള്ള കര്‍മ്മ പരിപാടികളും നടപ്പിലാക്കുവാന്‍ കോപ് (COP) രാജ്യങ്ങള്‍ ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഭൂമിയില്‍ ഭക്ഷ്യശൃംഖലയുള്‍പ്പെടെ നിലനില്‍ക്കുന്നത് ജൈവ വൈവിധ്യത്തിന്‍റെ സാന്നിധ്യംകൊണ്ടാണ്. കടല്‍ മുതല്‍ കാടുവരെയുള്ള സ്ഥലങ്ങള്‍ തനതായ ആവാസ വ്യവസ്ഥകളാണ്. അവയിലോരോന്നിലും സൂക്ഷ്മ ജീവികള്‍ മുതല്‍ ബഹുതലങ്ങള്‍ വരെയുള്ളവ ഉണ്ട്. അവയില്‍ ഓരോന്നിന്‍റെയും നാശം പല ജീവികളുടെയും പെരുപ്പത്തിനും ചിലവയുടെ വംശനാശത്തിനും ഇടയായേക്കാം.