കുവൈത്ത് സിറ്റി: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്. ഭരണ നേട്ടം വിശദീകരിക്കുക, തുടർ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ ഒന്നൊന്നായി പ്രവാസികളിൽ എത്തിക്കുക, ഇതായിരുന്നു ബഹ്‌റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തിൽ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച രീതി. കുവൈത്തിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.