വർക്കലയിൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ആരോഗ്യനില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം. യുവതിയെ വർക്കലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.