വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വർധിപ്പിക്കുമ്പോൾ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.