വെബ് ഡെസ്ക്
Oct. 29, 2025, 12:58 p.m.
    അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ. തകര്‍ന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചു.
    .