തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടർന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കൾക്കാണ് ഇന്നലെ ഇടഗ്രാമത്തിൽ കുത്തേറ്റത്. സംഭവത്തിൽ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് വാക്കുതർക്കമുണ്ടാകുകയും കുത്തേറ്റ് ഒരാൾ മരിക്കുകയും ചെയ്തത്. സംഭവത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതക്കായി അജീഷിനെ ചോദ്യം ചെയ്ത് വരികയാണെന്നും കരമന പൊലീസ് അറിയിച്ചു.