പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രമീള ശശിധരന്‍. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ് വിശദീകരണം. പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കി. പ്രമീള ശശീധരനെതിരെ തള്ളി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്ണകുമാർ പക്ഷം രംഗത്ത് വന്നിരുന്നു.