കോൺഗ്രസ് യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോണിൻ്റെ വിവാഹം നിശ്ചയിച്ചു. കാലടി മാണിക്യമംഗലം സ്വദേശി ആർകിടെക്‌റ്റായ ലിപ്‌സിയാണ് വധു. നാളെ (ഒക്ടോബർ 27) കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസ്സമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29 ന് വിവാഹം നടക്കും. ഇന്ന് വധുവിൻ്റെ വീട്ടിൽ വച്ചാണ് ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.