ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തൽ. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗല്ലൂരിലേക്ക് തെളിവെടുപ്പിനായി പോയി. ശബരിമലയിലെ സ്വർണപാളികളിൽ നിന്നും കട്ടെടുത്ത സ്വർണം ഉണ്ണികൃഷ്ണന പോറ്റി എന്തു ചെയ്തുവെന്നായിരുന്നു പ്രധാന ചോദ്യം. തൊണ്ടിമുതൽ കണ്ടെത്തുകയായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻെറ പ്രധാന കടമ്പ.