തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.