വെബ് ഡെസ്ക്
Oct. 24, 2025, 11:55 a.m.
    ദില്ലിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികൾ. ഭോപ്പാലിൽ നിന്നും ദില്ലിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന. ഛഠ് പൂജയ്ക്ക് മുന്നോടിയായാണ് അറസ്റ്റ്.
    .