നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി. മൂന്ന് ജയത്തോടെ ആറ് പോയിന്റുമായാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ജയത്തോടെ നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ചേർന്നു. ടൂർണമെന്റിൽ തോൽവിയറിയാത്ത ഏക ടീമായ ഓസ്‌ട്രേലിയ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി എട്ട് ടീമുകളുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരുമത്സരം അവശേഷിക്കെ ദക്ഷിണാഫ്രിക്ക 10 പോയിന്റ് നേടി. നാല് തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും സെമിയിലെത്തി. ആദ്യ സെമി ഫൈനൽ ഒക്ടോബർ 29 ന് ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ സെമി ഫൈനൽ നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും.